ജമ്മു കാശ്മീരില്‍ മിഗ് വിമാനം തകര്‍ന്നു വീണു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യോമസേനയുടെ മിഗ്21 ഫൈറ്റര്‍ വിമാനമാണ് ബുഡ്ഗാം ജില്ലയിലെ സോയ്ബാഗില്‍ തകര്‍ന്നു വീണത്.പതിവു പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്നു വീഴുന്നതിനു മുമ്പ് പൈലറ്റ് രക്ഷാമാര്‍ഗം ഉപയോഗിച്ച് പുറത്തു കടന്നു. വിമാനം തകര്‍ന്നു വീണ സ്ഥലം സൈനിക ഹെലിക്കോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.