ന്യൂഡല്‍ഹി: നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. കേസ് സംബന്ധിച്ച് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായാണോ നടപ്പിലാക്കുന്നതെന്ന് കോടതി ചോദിച്ചു.
ആഗസ്ത് 30നകം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനും കോടതി ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്ന കോടതിയുടെ ഉത്തരവ് അനുസരിച്ചില്ലെന്നും കോടതി പറഞ്ഞു.വിദേശകാര്യ സെക്രട്ടറിക്ക് പകരം അണ്ടര്‍ സെക്രട്ടറി ഹാജരായ നടപടി ഉചിതമായില്ല.
ആഗസ്ത് 30നകം കേസ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ വ്യക്തമാക്കി ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.