കേരളത്തിന് മോദി സര്‍ക്കാരിന്റെ ഓണസമ്മാനം. കൊച്ചിയും തിരുവനന്തപുരവും കുതിക്കും .. ഇനി സോളാര്‍ ശക്തിയില്‍

ന്യൂദല്‍ഹി: കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ സിറ്റി വരുന്നു. രാജ്യത്ത് 50 ഇടങ്ങളില്‍ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് സോളാര്‍ സിറ്റിക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ദല്‍ഹിയില്‍ മൂന്നെണ്ണമുണ്ട്. ഇതില്‍ കൊച്ചിയുണ്ട്. തിരുവനന്തപുരത്തിനും തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. അറുപത് സോളാര്‍ നഗരികളാണ് മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതില്‍ 50 എണ്ണത്തിന്  അനുമതിയായി. ആഗ്ര, ചണ്ഡീഗഢ്, ഗുഡ്ഗാവ്, ഫരീദാബാദ്, ഹൗറ, അമൃത്‌സര്‍, ഭോപ്പാല്‍ തുടങ്ങിയവയാണ് കൊച്ചിക്കു പുറമേ ഉടന്‍ നിര്‍മ്മാണം തുടങ്ങുക. അംഗീകാരം നല്‍കിയ 50 പദ്ധതികള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായി. ഇവയുടെ നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ചുകഴിഞ്ഞാല്‍ പണിയാരംഭിക്കുമെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും തുടര്‍ നടപടികള്‍ കൈക്കൊള്ളുക
Courtesy:www.janmabhumidaily.com

© 2025 Live Kerala News. All Rights Reserved.