ഐഎസ് ഭീകരന്‍ ജിഹാദി ജോണിന്റെ മുഖംമൂടിയില്ലാത്ത ആദ്യ വിഡിയോ പുറത്ത്:സ്വദേശമായ ബ്രിട്ടനിലേക്കു തിരിച്ചെത്തി തലയറുക്കല്‍ തുടരുമെന്ന് സന്ദേശം

 

ലണ്ടന്‍: ഇസ്!ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ തലയറുക്കല്‍ വിഡിയോകളിലൂടെ പ്രശസ്തനായ ജിഹാദി ജോണ്‍ പുതിയ വെല്ലുവിളി ഉയര്‍ത്തി രംഗത്ത്. സ്വദേശമായ ബ്രിട്ടനിലേക്കു തിരിച്ചെത്തി തലയറുക്കല്‍ തുടരുമെന്നാണു പുതിയ വിഡിയോയില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

https://youtu.be/xbPW29VTrCA

ഒരു മിനിറ്റും 17 സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള വിഡിയോയില്‍ മുഖംമൂടിയില്ലാതെയാണ് ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് ഇയാള്‍ ഐഎസിന്റെ വിഡിയോയില്‍ മുഖം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ജപ്പാന്‍കാരനായ തടവുകാരനെ തലയറുത്തു കൊല്ലുന്ന വിഡിയോയിലാണ് ഇയാള്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവാസി ബ്രിട്ടീഷുകാരനാണെന്ന് വാഷിങ്ടണ്‍ പോസ്റ്റാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിച്ചു തുടങ്ങിയത്.

© 2025 Live Kerala News. All Rights Reserved.