മലയാളി കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

 

കൊളംബോ: മലയാളി ക്രിക്കറ്റ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള പതിനാറംഗ ടീമിലാണ് കരുണ്‍ ഇടംപിടിച്ചിരിക്കുന്നത്. പരിക്കേറ്റ മുരളി വിജയ്ക്ക് പകരമാണ് കരുണ്‍ ടീമില്‍ എത്തിയിരിക്കുന്നത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം നമാന്‍ ഓജയും അവസാന ടെസ്റ്റിനുള്ള ടീമില്‍ എത്തിയിട്ടുണ്ട്.

TH21_KARUN_1726359f

മലയാളി ആണെങ്കിലും രഞ്ജിയില്‍ കര്‍ണാടകയുടെ താരമാണ് കരുണ്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഈ ഇരുപത്തിമൂന്നുകാരന്‍ ഇന്ത്യ അണ്ടര്‍ 19 ടീമിലും അംഗമായിരുന്നു. ഇന്ത്യ എദക്ഷിണാഫ്രിക്ക എ അനൗദ്യോഗിക പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് കരുണിന് ദേശീയ ടീമിലേക്കുള്ള വിളി വന്നത്.

കഴിഞ്ഞദിവസം കൃഷ്ണഗിരിയില്‍ നടന്ന ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ആദ്യ ചതുര്‍ദിനത്തില്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ എ യെ ഉജ്ജ്വല സെഞ്ച്വറിയിലൂടെ സമനിയില്‍ എത്തിച്ചത് കരുണായിരുന്നു.

© 2025 Live Kerala News. All Rights Reserved.