വള്ളിക്കാട് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്തു

 

വടകര: വള്ളിക്കാട് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്‍എംപി ആഹ്വാനം ചെയ്തു.

സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പിന്നില്‍ സിപിഎമ്മുകാരാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആര്‍എംപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്

photo curtesy:manorama.

© 2025 Live Kerala News. All Rights Reserved.