ന്യൂഡല്‍ഹി: മതസാമുദായിക സംഘടനകളെ ആശ്രയിക്കരുതെന്നും വിവിധ ജനവിഭാഗങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തണമെന്നും സിപിഎം കേരള ഘടകത്തോട് കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. പിന്നോക്ക ജനവിഭാഗങ്ങളുമായി സംവദിക്കാന്‍ ഇടനിലക്കാരെ ഉള്‍പ്പെടുത്തരുതെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിര്‍ദേശം നല്‍കി.
സംസ്ഥാന ഘടകത്തില്‍ ഐക്യം നിലനിര്‍ത്തണം. പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ മുന്‍നേതൃത്വം നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര കമ്മിറ്റി തള്ളി.
കാര്‍ഷിക, തൊഴില്‍, നഗര മേഖലകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നഗരങ്ങളിലെ പ്രശ്‌നങ്ങളും പുതിയ മധ്യവര്‍ഗവും സംബന്ധിച്ച പഠനം ഇന്നലെ ചര്‍ച്ച ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകള്‍ക്കു നവംബറില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ അന്തിമരൂപം നല്‍കുമെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.