
മുംബൈ: രാജ്യത്ത് സവാളയുടെ വില കുതിക്കുന്നതിനിടെ മുംബൈയില്‍ 700 കിലോ സവാള മോഷണം പോയി. നഗരത്തിലെ സിയോണ്‍ പ്രദേശത്തെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് 700 കിലോ സവാള മോഷണം പോയത്. ശനിയാഴ്ച രാവിലെ കടതുറന്നപ്പോള്‍ 14 ചാക്ക് സവാള കാണാനില്ലായിരുന്നുവെന്ന് കടയുടമ ആനന്ദ് നായ്ക് പറഞ്ഞു. വഡല ട്രക്ക് ടെര്‍മിനല്‍ പോലീസ് അന്വേഷണം തുടങ്ങി.
സവാള മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും ഇതൊരു ഞെട്ടിക്കുന്ന കേസാണെന്നും സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുഹാസ് ഗരുഡ് പറഞ്ഞു.
രാജ്യത്ത് 80 കിലോ വരെയാണ് സവാളയുടെ വിപണി വില.