ന്യൂഡല്‍ഹി: അതീവ സുരക്ഷയുള്ള ഡല്‍ഹി മെട്രോയില്‍ അമിതമായി മദ്യപിച്ച് ലക്കുകെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഫെയ്‌സ്ബുക്ക് വഴി പ്രചരിക്കുന്ന 36 സെക്കന്‍ഡ് വിഡിയോയില്‍, അമിതമായി മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് ദൃശ്യങ്ങള്‍.
താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം. മറ്റുള്ള യാത്രക്കാര്‍ക്ക് ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ ഡല്‍ഹി മെട്രോയില്‍ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരന്‍ തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായിരിക്കുന്നത്.
https://youtu.be/x23TpCXIAYM