തിരു. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്ററിനകത്ത് ഓണസദ്യ വിളമ്പിയത് വിവാദമാകുന്നു

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഓണസദ്യ വിളമ്പിയത് വിവാദമാകുന്നു. പ്രവര്‍ത്തനക്ഷമമായ ഹൃദ്രോഗ വിഭാഗം ഓപ്പറേഷന്‍ തിയറ്ററിനുള്ളിലാണ് പൂക്കളവും സദ്യയും ഒരുക്കിയത്. ആശുപത്രി അധികൃതരുടെ അനുമതിയോടെയായിരുന്നു ഓണാഘോഷം.

ഓപ്പറേഷന്‍ നടക്കുന്നതിനു സമീപത്തു തന്നെയാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അടങ്ങുന്ന നൂറുപേര്‍ക്കോളം ഓണസദ്യ ഒരുക്കിയത്. മറ്റുള്ള ദിവസങ്ങളിലും ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കുന്നതും ഇതിനടുത്ത് ഇരുന്നാണെന്നാണ് ഗുരുതരമായ ഈ കൃത്യവിലോപത്തിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ എട്ടോ പത്തോ ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കുന്നതിനപ്പുറം നൂറുക്കണക്കിന് ആശുപത്രി ജീവനക്കാര്‍ക്കാണ് ഇന്നിവിടെ ഓണസദ്യ നല്‍കിയത്.

അതേസമയം, ഓപ്പറേഷന്‍ തിയറ്ററില്‍ സദ്യ വിളമ്പിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു വ്യക്തമാക്കി. സദ്യ വിളമ്പിയത് കന്റീനിലാണ്. പൂക്കളമിട്ടത് സ്റ്റിറയില്‍ ഏരിയയില്‍ അല്ല. ഓപ്പറേഷന്‍ തിയറ്ററില്‍ ഇനി മുതല്‍ പൂക്കളമിടാന്‍ അനുവദിക്കില്ല. തിങ്കളാഴ്ചയ്ക്കു മുന്‍പ് തിയറ്റര്‍ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

PHOTO CURTESY:MANORAMA

 

© 2025 Live Kerala News. All Rights Reserved.