#Star_Chat : വേദിക ‘അമ്മ’യാവുന്നു…

ശൃംഗാരവേലൻ, കസിൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളകൾക്ക് പരിചിതയായ വേദിക വീണ്ടും മലയാളത്തിൽ എത്തുന്നു. ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയാണ് വേദിക മലയാളത്തിൽ വീണ്ടും എത്തുന്നത്. ചിത്രത്തിൽ നാലു വയസുകാരന്റെ അമ്മയുടെ വേഷത്തിലാണ് വേദിക എത്തുന്നത്.

പരസ്യചിത്ര നിർമാണക്കമ്പനിയിലെ ജീവനക്കാരനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ ഭാര്യയും ബാങ്ക് ജീവനക്കാരിയുമായ ആലീസിന്റെ വേഷമാണ് വേദികയ്ക്ക്. ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഡോ.എസ്. ജനാർദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ സിറ്റി ഒഫ് ഗോഡ്, മെമ്മറീസ്, സെവന്ത് ഡേ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി സുജിത് വാസുദേവ് പ്രവർത്തിച്ചിട്ടുണ്ട്. കാവ്യത്തലൈവൻ എന്ന തമിഴ് ചിത്രത്തിൽ വേദിക പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.