മുബൈ:മുലായം സിംഗിന്റെ ജീവചരിത്ര ചിത്രത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് ബിഗ് ബി. ബലാത്സംഗത്തിനെ അനുകൂലിച്ച പ്രസ്ഥാവന നടത്തിയ മുലായം സിംഗിന്റെ വരാനിരിക്കുന്ന ജീവചരിത്ര ചിത്രത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് അമിതാ ബച്ചന്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുന്ന ഈ മുലായം സിംഗ് ചിത്രത്തിന് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ഒപ്പുശേഖരണം വെബ് സൈറ്റില്‍ നടത്തി. ഡല്‍ഹി ആസ്ഥാനമായാണ് മീഥാലി ഡഡ്വാള്‍ ആരംഭിച്ച ഹര്‍ജിയിയുടെ അടിസ്ഥാനത്തിലാണ് ഒപ്പു ശേഖരണം നടത്തിയത്.് എന്നാല്‍ ഒറ്റ ദിവസത്തിനുള്ളില്‍ 15,000 ആളുകളിലേക്ക് ഇത് വൈറലായിരിക്കുകയാണ്. മുലായം സിംഗ് സ്ത്രീവിദ്വേശിയാണെന്ന് ഡഡ്വാലിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മുലായം സിംഗ് നടത്തിയ പ്രസ്ഥാവനയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ നാലുപേര്‍ക്കെതിരെ കേസെടുക്കുമെന്നും എന്നാല്‍ ഒരു സ്ത്രീയെ നാലുപേര്‍ ബലാത്സംഗം ചെയ്യുന്നത് സാധ്യമല്ലയെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബച്ചന്റെ ഈ പ്രസ്ഥാവന.