ആകര്‍ഷക ഓഫറുമായി സ്‌പൈസ് ജെറ്റ്; ഒരു ലക്ഷം ടിക്കറ്റുകള്‍ 799 രൂപയ്ക്ക: ടിക്കറ്റ് ബുക്ക ചെയ്യുന്നവര്‍ക്ക് 10 ശതമാനം കിഴിവ്

 

ന്യൂഡല്‍ഹി: ആകര്‍ഷകമായ ഓഫറുമായി വീണ്ടും സ്‌പൈസ് ജെറ്റ്. ഒരു ലക്ഷം ടിക്കറ്റുകളാണ് സ്‌പൈസ് ജെറ്റ് ഇത്തവണ വില്‍പനയ്ക്കായി വച്ചിരിക്കുന്നത്. 799 രൂപയിലാണ് ടിക്കറ്റ് നിരക്കിന്റെ തുടക്കം. ഇവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനത്തിന്റെ പ്രത്യേക കിഴിവും നല്‍കും. മൂന്നു ദിവസത്തേക്കുള്ള ഈ ഓഫര്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. നാളെ തീരും. ഈ മാസം 26 മുതല്‍ 2016 മാര്‍ച്ച് 26 വരെയുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഒരു വശത്തേക്കുള്ള യാത്രയ്ക്കാണ് ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ ലഭ്യമാകുന്നത്. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ക്ക് അനുസൃതമായി 799 മുതല്‍ 2,699 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. ഡല്‍ഹി, മുംബൈ, ഗോവ, ബെംഗളൂരു, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരക്കുകളിലാണ് വ്യത്യാസം. ഡല്‍ഹി ചണ്ഡിഗണ്ഡ്, മുംബൈ ഗോവ, ബെംഗളൂരു കൊച്ചി, മധുര ചെന്നൈ, ജമ്മു ശ്രീനഗര്‍, കൊല്‍ക്കത്ത അഗര്‍ത്തല തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് 799 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകുന്നതെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.