മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാസ്തിക ഡ്രാമാചാര്യൻ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുന്നു. കുട്ടികൾ വായിക്കുന്നപോലെ ഗീത വായിക്കരുതെന്നും 12-ാം അദ്ധ്യായത്തിന് അപ്പുറത്തേക്ക് പിണറായി വിജയൻ വായിക്കണമെന്നും കെ അണ്ണാമലൈ വിമർശിച്ചു.