ബിജെപി തമിഴ്നാട് വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബുവിനെ നിയമിച്ചു

ചെന്നൈ: നടി ഖുഷ്ബു സുന്ദറിനെ തമിഴ്നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നിയമിച്ചു. അതേസമയം ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു അടുത്തയിടെ പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നിയമനം.

നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020ലാണ് ബിജെപിയിൽ ചേർന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുതിർന്ന നേതാക്കളായ വി.പി.ദുരൈസാമി, കരു നാഗരാജൻ, കെ.പി.രാമലിംഗം, ശശികല പുഷ്പ തുടങ്ങി 14 പേരെയാണ് വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്.

© 2025 Live Kerala News. All Rights Reserved.