#Vizhinjam_Port: കേരളത്തിന് ഇനി ശുക്രദശ… വിഴിഞ്ഞം യാഥാര്‍ത്ഥ്യം… പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പു വെച്ചു

തിരുവനന്തപുരം:കേരളം ഏറെ കാത്തിരുന്ന വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായി. മലയാളികള്‍ക്ക് ചിങ്ങസമ്മാനമായി വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പു വെച്ചു. നവമ്പര്‍ ഒന്നിനാണ് പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുക. വിഴിഞ്ഞത്തെ രാജ്യത്തെ പ്രമുഖ കണ്ടെയ്‌നര്‍ ടെര്‍മിനലാക്കി മാറ്റുമെന്ന് ഉത്ഘാടന ചടങ്ങില്‍ ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ മറ്റു മന്തിമാരും എം എല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു. സെകട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 5552 കോടിമുതല്‍ മുടക്കിലാണ് ആദ്യഘട്ടം നടപ്പിലാക്കുക. പദ്ധതി നേരത്തെ പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.