ഇത് ഓരോ ഹിന്ദുവിനും അഭിമാന മുഹൂര്‍ത്തം… ക്ഷേത്ര നിര്‍മ്മണത്തിന് സ്ഥലം വിട്ടുനല്‍കാന്‍ മോദിയുമായുള്ള ചര്‍ച്ചയില്‍ യു.എ.ഇ സര്‍ക്കാര്‍ ഉറപ്പ് നല്‍കി…

 

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സ്ഥലം വിട്ടുകൊടക്കാന്‍ തീരുമാനം. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. യുഎഇ സര്‍ക്കാരിന്റെ ചരിത്രപരമായ ഈ തീരുമാനത്തില്‍ മോദി നന്ദി അറിയിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ വളരെക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത്, അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

നിലവില്‍ ദുബായിയില്‍ മാത്രമാണ് ക്ഷേത്രമുള്ളത്. 26 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്.

© 2025 Live Kerala News. All Rights Reserved.