മദ്ധ്യപ്രദേശ് നഗരസഭ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് വിജയം

ഭോപ്പാല്‍ : മദ്ധ്യപ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. തെരഞ്ഞെടുപ്പ് നടന്ന പതിനാറു നഗരസഭകളും ബിജെപി തൂത്തുവാരുമെന്ന് ഏറെക്കുറെ ഉറപ്പായി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പതിനാറു നഗരസഭകളിലും വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞത്.സംസ്ഥാനത്തെ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഭരണം പിടിച്ചെടുത്ത ബിജെപി, എട്ടെണ്ണം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിസന്ധി ഘട്ടത്തിലും പൂര്‍ണ്ണ പിന്തുണ നല്‍കിയ മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ ചുട്ട മറുപടി നല്‍കിയെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. മദ്ധ്യപ്രദേശിലെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം രേഖപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.