ഓഹരി വിപണിക്ക് തിരിച്ചടി; നിലയ്ക്കാതെ വിദേശ നിക്ഷേപകരുടെ പിൻമാറ്റം

ന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) പിൻമാറ്റം പുതുവർഷത്തിലും തുടരുന്നു. ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ് പിൻമാറ്റത്തിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സ് 109ന് അടുത്താണ്. പുതുവർഷത്തിലെ മൂന്ന് വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്.

ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം. അമേരിക്കയിലെ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 4.5 ശതമാനത്തിന് മുകളിലാണ്. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം രണ്ട് തവണ മാത്രമേ പലിശ കുറയ്ക്കൂ എന്ന് സൂചിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്

© 2025 Live Kerala News. All Rights Reserved.