#Live_Blog:ചരിത്ര ദൗത്യവുമായി നമോ യു എ യില്‍ എത്തി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശത്തിന് തുടക്കമായി. കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന് സൈയദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ അബുദാബി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വൈകീട്ട് നാലരയോടെയാണ് അബുദാബിയില്‍ മോദിയുടെ വിമാനം ലാന്‍ഡ് ചെയ്തത്. അദ്ദേഹം നാളെ ദുബായിലേക്ക് പോകും.

യു.എ.ഇയിലെ പ്രൊട്ടോക്കോള്‍ തെറ്റിച്ചാണ് കിരീടാവകാശി ഇന്ത്യന്‍ പ്രധാനമന്ത്രിയെസ്വീകരിക്കാന്‍ എത്തിയത്. അബുദാബി എയര്‍പോര്‍ട്ടില്‍ നരേന്ദ്രമോദിക്കായി പ്രത്യേക ഗാര്‍ഡ് ഓഫ് ഓര്‍ണറും തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലെ എമിറേറ്റ്‌സ് ഹോട്ടലിലേക്ക് പോയി.

ഇന്ന് അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയശേഷം അവിടുത്തെ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌ക്ക് മോദി സന്ദര്‍ശിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് ഗ്രാന്‍ഡ് മോസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്.

തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 50,000 ലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

യു.എ.ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു.എ.ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ – വ്യാപാര രംഗത്തെ പ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തും. 28,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട 300 ഓളം തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

© 2025 Live Kerala News. All Rights Reserved.