പാക്കിസ്ഥാനില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍ സ്‌ഫോടനം; ഏഴു മരണം

 

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷുജ ഖാന്‍സാദയുടെ ഓഫിസിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടന സമയത്ത് മന്ത്രിയടക്കം 25 ഓളം പേര്‍ ഓഫിസിലുണ്ടായിരുന്നു. ഇവരെല്ലാം തന്നെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഖാന്‍സാദ ഓഫിസിലുണ്ടായിരുന്നുവെന്നും അദ്ദേഹം അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും മകന്‍ സോഹ്‌റബ് ഖാന്‍സാദ പറഞ്ഞു. എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്ന് അറിവായിട്ടില്ല. എന്നാല്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2014ലാണ് ഖാനാ!സാദയ്ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത്. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ആളാണ് ഖാന്‍സാദ.

© 2025 Live Kerala News. All Rights Reserved.