പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഡിസംബര്‍ 20 വരെ

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.ഡിസംബര്‍ 20 വരെയാണ് സമ്മേളനം. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ ഉള്‍പ്പെടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

അതേസമയം അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്‌സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകും.

© 2025 Live Kerala News. All Rights Reserved.