റഷ്യ- യുക്രെയ്ന്‍ യുദ്ധം ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഈ ഘട്ടത്തില്‍ ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന തീരുമാനമാണിപ്പോള്‍ റഷ്യ എടുത്തിരിക്കുന്നത്. റഷ്യയ്ക്കുള്ളില്‍ ആഴത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതോടെ അമേരിക്കയില്‍ ഉള്‍പ്പെടെ ആണവായുധം പ്രയോഗിക്കാനുള്ള പദ്ധതിയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്.
അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുതിയ ആണവ സിദ്ധാന്തത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രധാന സൈനിക രേഖയുടെ പുതുക്കിയ പതിപ്പിനൊപ്പം നവംബര്‍ 19 നാണ് ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ സിദ്ധാന്തമനുസരിച്ച് വന്‍തോതിലുള്ള നശീകരണ ആയുധങ്ങളോ പരമ്പരാഗത ആയുധങ്ങളുടെ വലിയ ശേഖരങ്ങളോ കൈവശമുള്ള ശത്രുശക്തികളുടെയും സൈനിക സംഘങ്ങളുടെയും ആക്രമണം തടയാന്‍ റഷ്യയ്ക്ക് ആണവായുധം ഉപയോഗിക്കാന്‍ സാധിക്കും. അതെ സമയം റഷ്യയ്ക്കെതിരായ നീക്കങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതികള്‍ നേരിടേണ്ടതായി വരും.