വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസങ്ങളിൽ 10 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലാണ് മഴമുന്നറിയിപ്പ്. ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ലഭിക്കുക എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ഉണ്ടായി

© 2025 Live Kerala News. All Rights Reserved.