കൊച്ചി: മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ എഴുതിയ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കത്തിച്ച് പിഡിപിയുടെ പ്രതിഷേധം. മഅ്ദനിക്കെതിരായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
സംസ്ഥാനത്തുടനീളം തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നതില്‍ മഅ്ദനി വഹിച്ച പങ്ക് വലുതാണെന്നതുള്‍പ്പെടെയുള്ള പുസ്തകത്തിലെ ആരോപണങ്ങളാണ് വിവാദമായത്. പ്രഭാഷണ പരമ്ബരകളിലൂടെ മഅ്ദനി തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
പുസ്തകത്തിനെതിരെ പ്രതിഷേധവുമായി പിഡിപി നേതാക്കള്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാർത്താസമ്മേളനം നടത്തുകയും
‘ തീവ്രവാദത്തിന്റെ ബ്രാൻഡ് അംബാസിഡറെന്ന് മഅ്ദനിയെ വിശേഷിപ്പിക്കുന്നത് സംഘ്പരിവാറാണ്. ആ വാദം അതേപടി ഒരു കമ്യൂണിസ്റ്റ് നേതാവ് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വളർന്നുവരുന്ന തലമുറ അതേറ്റെടുക്കും. ചരിത്രപഠനം എന്ന നിലയ്ക്കാണ് ജയരാജൻ ഈ പുസ്തകമെഴുതിയത്. അദ്ദേഹത്തിന് ചരിത്രമെഴുതാൻ എന്ത് യോഗ്യതയാണുള്ളത്. സംഘ്പരിവാറിന്റെ പരാമർശത്തെ സാധൂകരിക്കുന്ന നിലയില്‍ പി.ജയരാജനൊരു പ്രസ്താവന നടത്തുമ്പോള്‍ അദ്ദേഹമെഴുതിയ ആ ചരിത്ര പുസ്തകത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മതി. എത്ര വലിയ പച്ചക്കള്ളമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്’- പിഡിപി നേതാക്കള്‍ ചോദിച്ചു.