തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുണ്ടായ തർക്കത്തില്‍ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻ ചിറ്റ് നൽകി പോലീസ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് മേയർക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സച്ചിൻ ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹർജി നല്‍കിയിരുന്നു. സച്ചിൻ ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ പരാതി. എംഎല്‍എ ബസ്സില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും പോലീസ് റിപ്പോർട്ടില്‍ പറയുന്നു.