Watch Video: ഒന്നര വര്‍ഷത്തിന് ശേഷം വിക്രമെത്തുന്നു… ചരിത്രം സൃഷ്ടിക്കാന്‍ ‘എന്റതുക്കുള്ളെ’യുമായി…

വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന പത്ത് എൻഡ്രതക്കുള്ളെ എന്ന ചിത്രം റിലീസിനോടടുക്കുന്പോൾ തെന്നിന്ത്യൻ താരം വിക്രം വളരെ ത്രില്ലിലാണ്.  ചിത്രത്തിന്റെ പ്രചാരണ ചടങ്ങിലെത്തിയ താരം തന്റെ നായികയായി അഭിനയിച്ച സാമന്തയെ പുകഴ്ത്തി. സാമന്തയുടെ അഭിനയവും ലുക്കുമെല്ലാം വളരെ സ്പെഷ്യലാണെന്നും താരമൊരു സ്റ്റൈൽ ഐക്കണാണെന്നുമാണ് വിക്രം പറഞ്ഞത്.

ചെയ്യുന്ന ജോലിയോടെ വളരെ ഉത്തരവാദിത്തമുള്ള നടിയാണ് സാമന്ത. അവരൊരു നല്ല ശമരിയക്കാരിയാണെന്നാണ് തനിക്ക് തോന്നുന്നത്. പ്രായത്തിൽ ഇളപ്പമാണെങ്കിലും മനുഷ്യത്വപരമായ പ്രവർത്തനങ്ങളും സാമന്ത ചെയ്യുന്നുണ്ടെന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തി യിട്ടുണ്ടെന്നുമാണ് വിക്രം പറഞ്ഞത്.

ചെന്നൈ മുതൽ ഉത്തരാഖണ്ഡ് വരെയുള്ള അറുപത് വ്യത്യസ്ത ലൊക്കേഷനുകളിലായാണ് പത്ത് എൻഡ്രതക്കുള്ളെ എന്ന ഈ റോഡ് മൂവി ചിത്രീകരിച്ചിരിക്കുന്നത്. ഒരു ട്രക്ക് ഡ്രൈവറിന്റെ വേഷമാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്.  സാമന്ത തന്റെ നായികാ കഥാപാ ത്രത്തെ ‘ലൈഫ്ടൈം റോൾ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചടത്തോളം പത്ത് സെക്കന്റ് എന്നത് സാധാരണ പോലൊരു സമയം മാത്രമാണ്. എന്നാൽ ദേശീയപാതയിൽ കൂടി വാഹനമോടിക്കുന്ന ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഓരോ സെക്കന്റും വളരെ നിർണായകമാണെന്നും അതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും വിക്രം പറ‌ഞ്ഞു. ചടങ്ങിലെത്തിയ വിക്രമിന്റെ സൈക്കിൾ പിടി പോലുള്ള മീശയാണ് എല്ലാവരും ശ്രദ്ധിച്ചത്.

 

© 2025 Live Kerala News. All Rights Reserved.