ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി എന്ന യുവതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസം ജെന്‍സനെയും മരണം കവര്‍ന്നപ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാനായി ബോചെ ആശുപത്രിയില്‍ എത്തി. ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ സന്ദര്‍ശിച്ച അദ്ദേഹം സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ശ്രുതിയ്ക്ക് സഹോദരനായി ഇനി താനുണ്ടാകുമെന്നും ബോചെ വാക്ക് നല്‍കി. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് യൂണിറ്റ് മുഖേന ശ്രുതിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ബോചെ അറിയിച്ചു. ജെന്‍സന്റെ പിതാവിനെയും പരുക്കേറ്റ മറ്റ് ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷമാണ് ബോചെ മടങ്ങിയത്.

© 2025 Live Kerala News. All Rights Reserved.