മേഘവിസ്ഫോടനം; ഹിമാചലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഒരാഴ്ചയായി കനത്ത മഴയാണ്. കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ മേഘവിസ്ഫോടനത്തിൽ ഇതുവരെ 14 പേരാണ് മരിച്ചത്. വിവിധ സംഘങ്ങളായാണ് തിരച്ചിൽ. ഉത്തരാഖണ്ഡിൽ കാണാതായവർക്കായുള്ള തിരച്ചിലും തുടരുകയാണ്.

ഇത് ഗതാഗത സൗകര്യങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ ഒരുക്കി. കൂടാതെ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു. പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്മാണുണ്ടായത്. സ്നൈഫർ നായകൾ, ഡ്രോൺ, മറ്റു ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ. ​ആഗസ്റ്റ് പത്ത് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യൻ ആർമിയും എൻ.ഡി.ആർ.എഫ് സംഘവുമാണ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവക്കെല്ലാം വലിയ നാശനഷ്ടമാണ് സംഭവിച്ചത്.

© 2025 Live Kerala News. All Rights Reserved.