റെഡി ടു ഡ്രിങ്ക് പാലടപ്പായസം : വില വെറും 150 രൂപ, ഒരു വര്‍ഷം വരെ കേടാകില്ല!!

തിരുവനന്തപുരം: പ്രവാസികളെ ലക്ഷ്യമിട്ട് ഒരു വര്ഷം വരെ കേടാകാതെ റെഡി ടു ഡ്രിങ്ക് പാലടപ്പായസവും ഐസ്‌ക്രീമിലെ പുത്തന്‍ തരംഗമായ ഇളനീര്‍ ഐസ്‌ക്രീമും പുറത്തിറക്കി മില്‍മ.

പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പാലടപ്പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്.

ഇവ സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ഉടനടി ലഭ്യമാക്കും. മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ (എം.എ.ടി.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പന്ത്രണ്ടുമാസം വരെ കേടുകൂടാതിരിക്കുന്ന പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. നാലുപേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലായിരിക്കും വിപണിയിലെത്തുക. 150 രൂപയാണ് വില.

© 2025 Live Kerala News. All Rights Reserved.