ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം; 24 മണിക്കൂറിനിടെ മരിച്ചത് 85 പേര്‍

ഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തില്‍ 24 മണിക്കൂറിനിടെ മരിച്ചത് 85 പേര്‍. ഇതോടെ കനത്ത ചൂടില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാങ്ങളിലാണ് ചൂടില്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന ഒഡീഷയില്‍ മാത്രം 46 പേരാണ് മരിച്ചത്. ജൂണ്‍ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയിലെ താപനില കഴിഞ്ഞ ദിവസം 52.9 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരുന്നു. രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നാഗ്പൂരില്‍ 56 ഡിഗ്രി സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടക്കം വെല്ലുവിളിയാകുന്നുവെന്നാണ് ഉയരുന്ന താപനില സൂചിപ്പിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.