‘അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പിഎ മര്‍ദ്ദിച്ചു’; ആരോപണവുമായി സ്വാതി മാലിവാള്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പിഎ മര്‍ദ്ദിച്ചെന്നാരോപിച്ച് പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാള്‍ രംഗത്ത്.

അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പിഎ തന്നെ മര്‍ദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിന് എതിരെയാണ് ആരോപണം. സഹായം തേടി സ്വാതി ഡല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.