തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്‌വാന്‍

തായ്പേയ്: തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്‌വാന്‍. മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്വാന്‍ നഗരമായ തായ്പേയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

ഈ മാസം ആദ്യം തായ്വാനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതിന് ശേഷവും നൂറിലേറെ തവണ തായ്‌വാനില്‍ ഭൂചലനങ്ങളുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് 80ലധികം ഭൂചലനങ്ങളുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഒന്‍പത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

© 2025 Live Kerala News. All Rights Reserved.