ചരിത്രത്തിൽ ആദ്യം: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവിയിലേക്ക് ഒരു വനിത

ലക്നൗ: ചരിത്രത്തിലാദ്യമായി അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ (AMU) വൈസ് ചാൻസലർ പദവിയിലേക്ക് ഒരു വനിത എത്തുന്നു. വനിതാ കോളേജ് പ്രിൻസിപ്പലായിരുന്ന നൈമ ഖാത്തൂൻ ആണ് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്. നൈമയുടെ നിയമന ഉത്തരവിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചതോടെ പുതിയൊരു ചരിത്രമാണ് പിറന്നത്.

നേരത്തെ വനിതാ കോളേജ് പ്രിൻസിപ്പലായിരുന്നു നൈമ ഖാതൂൻ. അലി​ഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ ഇവർ അതേ ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപികയായി 1988-ലായിരുന്നു കരിയർ ആരംഭിച്ചത്. 2006ൽ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച നൈമ 2014 മുതൽ മറ്റൊരു കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

© 2025 Live Kerala News. All Rights Reserved.