കെ.കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്നു; വടകരയില്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫിന്റെ പരാതി

കോഴിക്കോട്: വടകരയില്‍ യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് ഈ പ്രചാരണം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.