സഞ്ജുവിന് ദ്രാവിഡിന്റെ പ്രശംസ.സഞ്ജു സമചിത്തതോടെ ബാറ്റ് വീശിയെന്ന് ഇന്ത്യന്‍ കോച്ച് ദ്രാവിഡ്.24 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സഞ്ജു പ്രശംസനിയമായി.
ചെന്നൈ: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ഓസ്‌ട്രേലിയ എയ്ക്ക് എതിരെ ഇന്ത്യ എയ്ക്ക് 227 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 29 ഓവറില്‍ രണ്ട് വിക്കറ്റിന് 145 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഓസ്‌ട്രേലിയ എ പൊടുന്നനെ തകരുകയായിരുന്നു.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. അര്‍ധസെഞ്ച്വറി നേടിയ ഉസ്മാന്‍ ഖ്വാജയും (88 പന്തില്‍ 76) ജോ ബേണ്‍സും (46 പന്തില്‍ 41) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 82 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഖ്വാജട്രവിസ് ഹെഡ് (38 പന്തില്‍ 20) സഖ്യം 56 റണ്‍സും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് അവര്‍ക്ക് കാര്യമായ കൂട്ടുകെട്ടുകളൊന്നും പടുത്തുയര്‍ത്താനായില്ല.
കല്ലം ഫെര്‍ഗൂസന്‍ (41 പന്തില്‍ 21), ആഷ്ടണ്‍ അഗാര്‍ (15), ആദം സാംബ (15), ജെയിംസ് പാറ്റിന്‍സണ്‍ (11) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യക്കായി കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച അക്ഷര്‍ പട്ടേല്‍ പത്തോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗുര്‍കീരത് സിങിനും രണ്ട് വിക്കറ്റ് നേടി. ധവാല്‍ കുല്‍ക്കര്‍ണിക്കും കരുണ്‍ നായര്‍ക്കും ഓരോ വിക്കറ്റ് വീഴ്ത്തി.