മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്

ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സദാശിവനഗര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനാക്കേസില്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ് പൊലീസ് പറയുന്നത്.

പരാതിയെ തുടര്‍ന്ന് യെദ്യൂരപ്പയ്ക്ക് എതിരെ കുട്ടികള്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം പൊലീസ് കേസ് എടുത്തു.മകളെ ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.