ബംഗാളിലെ ജയിലുകളിലെ പുരുഷ ജീവനക്കാർ തടവുകാരായ സ്ത്രീകളെ പീഡിപ്പിച്ച് ഗർഭിണികളാക്കുന്നു, ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊൽക്കത്ത: ജയിലുകളിലെ പുരുഷ ജീവനക്കാർ തടവുകാരായ സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നെന്നും ​ഗർഭിണികളാകുന്ന സ്ത്രീകൾ ജയിലിനുള്ളിൽ തന്നെ പ്രസവിക്കുകയും ചെയ്യുന്നെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ജയിലുകളിലെ അവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വനിതാ തടവുകാരുടെ സെല്ലിലേക്ക് പുരുഷ ജീവനക്കാർ പ്രവേശിക്കുന്നത് വിലക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ജയിലിൽ കഴിയവേ തന്നെ തടവുകാർ ഗർഭിണികളാകുന്നു. ജയിലിനുള്ളിൽ തന്നെ കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. ബംഗാളിലെ വിവിധ ജയിലുകളിലായി 196 പ്രസവങ്ങളാണ് നടന്നത്.’- എന്നാണ് അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ടി എസ് ശിവാങ്കനനം അടക്കമുള്ള രണ്ടംഗ ബെഞ്ചിനെ അറിയിച്ച കാര്യം.

© 2025 Live Kerala News. All Rights Reserved.