57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണ: സിപിഎം സർക്കാരിന്റെ സമരത്തിനെതിരെ വിഡിസതീശന്‍

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല.57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണ്. കേരളത്തിൽ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന.പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്,സർക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ് .നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരള സ​‍ർക്കാർ ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കോൺ​​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സമരം തട്ടിപ്പാണെന്നും തെരഞ്ഞടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

© 2025 Live Kerala News. All Rights Reserved.