നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്‍

ടെഹ്റാന്‍: മനുഷ്യാവകാശപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്‍. നര്‍ഗീസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷത്തേക്ക് വിദേശത്തേക്ക് പോകുന്നതിലും നര്‍ഗീസിന് വിലക്കുണ്ട്.

ഇറാന്‍ ഭരണകൂടം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ നിരന്തരം പോരാടുന്ന നര്‍ഗീസിനെ തേടി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തുമ്പോഴും അവര്‍ തടവറയ്ക്കുള്ളിലായിരുന്നു.

സംഘടനകളുടെ ഭാഗമാവാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുത് എന്ന നിബന്ധനയുമുണ്ട്. നിലവില്‍ ടെഹ്റാനിലെ എവിന്‍ ജയിലില്‍ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നര്‍ഗീസ്. 2023 ലാണ് നര്‍ഗീസിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.