കേന്ദ്രം വായ്പാപരിധിയിൽ കുറവ് വരുത്തി, കേരളം സാമ്പത്തിക ഞെരുക്കത്തില്‍- ഇടപെടണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷനോട് പിണറായി

തിരുവനന്തപുരം: നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന്‍ കുമാര്‍ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയില്‍ പ്രധാനപ്പെട്ടതാണെന്നു കൂടിക്കാഴ്ചയില്‍ ഉപാധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന മേഖലയില്‍ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നും ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികള്‍ നടപ്പാക്കുന്നതിലും വലിയ തോതില്‍ മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.