അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം; രാജ്യത്തിനായി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യ: അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിനായി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയര്‍പോര്‍ട്ട് ഉദ്ഘാടനം. കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

1450 കോടി രൂപ ചെലവിലാണ് എയര്‍പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്താവള നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്.

ഇതിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. കഴിഞ്ഞ ഏപ്രിലില്‍ യുപി സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

© 2025 Live Kerala News. All Rights Reserved.