വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിഷപ്പ് ഡോ. സൂസപാക്യത്തെ സന്ദര്‍ശിച്ച ശേഷമാണ് ലത്തീന്‍ സഭയുടെ പ്രതികരണം. ചീഫ് സെക്രട്ടറി സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും സഭ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും സഭ പറയുന്നു. പദ്ധതിയില്‍ സര്‍ക്കാര്‍ ഗൗരവമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ലത്തീന്‍ അതിരൂപത ആരോപിച്ചു.

അതേസമയം പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.