‘റോബിന്‍’ വീണ്ടും കോയമ്പത്തൂര്‍ ഓട്ടം തുടങ്ങി, മിനിറ്റുകള്‍ക്കകം തടഞ്ഞ് പിഴ ചുമത്തി എംവിഡി

പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ റോബിന്‍ ബസ് സർവീസ് പുനരാരംഭിച്ചതോടെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച യാത്രയാണ് എം.വി.ഡി. ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.

സർവീസ് ആരംഭിച്ച് 250 മീറ്റർ പിന്നിട്ടതോടെ പോലീസിനോടൊപ്പമെത്തി എം.വി.ഡി. ഉദ്യോ​ഗസ്ഥർ ബസ് തടഞ്ഞു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് പിഴയിട്ടത്. അതേസമയം, പിഴയടച്ചതിന് ശേഷം വാഹനത്തിന് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകി. വാഹനത്തിനെതിരെ നേരത്തെ രണ്ട് കേസുകളുണ്ടെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.