ബാഗ്ദാദില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ അറുപതിലേറെ മരണം

 

ബാഗ്ദാദ്: ഇറാഖ് നഗരമായ സദര്‍ സിറ്റിയില്‍ ട്രക്ക് ബോംബ് പൊട്ടി അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് സദര്‍സിറ്റി.

ഭീകര സംഘടനായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഷിയ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇന്ന് രാവിലെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.