ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് കരുതരല്ലെന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്താകല്‍ ഭീഷണി നേരിടുകയാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് നാലിലും തോറ്റു. ലോകകപ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ടിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ലോകകപ്പില്‍ ഇതുവരെ തോല്‍വി നേരിടാത്ത ഇന്ത്യയാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് കരുത്തരല്ലെന്നാണ് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത്.

ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് മൂന്നെണ്ണത്തില്‍ ഓള്‍ ഔട്ടായി. അതില്‍ രണ്ടെണ്ണത്തില്‍ 200ല്‍ താഴെയാണ് ഇംഗ്ലണ്ട് ടീമിലെ എല്ലാവരും പുറത്തായത്. ഉദ്ഘാടന മത്സരത്തില്‍ ന്യുസീലന്‍ഡിനോട് തോറ്റു തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് മാത്രമാണ് വിജയിച്ചത്.

മുമ്പൊരിക്കലും ജോസ് ബട്‌ലര്‍ ഇത്ര മോശമായി കണ്ടിട്ടില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. വിരമിച്ച സ്റ്റോക്‌സ് തിരിച്ചുവന്നിട്ടും കാര്യമായ പ്രകടനം നടത്തിയില്ല. ഇംഗ്ലണ്ട് താരങ്ങള്‍ ഫോറും സിക്‌സും നേടുന്നുണ്ട്. പക്ഷേ സിംഗിളുകള്‍ എടുക്കുവാന്‍ മറന്നുപോകുന്നു. ലോകചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം ഇംഗ്ലണ്ട് കാഴ്ചവെയ്ക്കുന്നില്ലെന്നും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.