ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ, ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ

ടെൽഅവീവ്: ഗാസയിലെ സ്ഥിതി വളരെ പരിതാപകാരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യുതിക്കുമടക്കം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുന്നത്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നത്. ഗാസയിൽ 34 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്നാണ് നിഗമനം.

ആക്രമണത്തിൽ പതിനൊന്ന് ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായും ഇസ്രയേൽ അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.