പാക്കിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക വെടിയേറ്റ് മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്ത് കൊസ്‌ബോ അഹ്‌മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഹസീബ നൂറി വെടിയേറ്റ് മരിച്ചത്. അക്രമികള്‍ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹസിബ നൂറിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. അഫ്ഗാന്‍ ടിവി ചാനലുകളായ എരിയാന ടെലിവിഷന്‍, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനില്‍ അഭയം തേടുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.