തായ്‌ലൻഡിൽ ജർമൻ ബിസിനസുകാരന്റെ മൃതദേഹം വെട്ടിമുറിച്ചു ഫ്രീസറിൽ വച്ച നിലയിൽ

ബാങ്കോക്ക് : തായ്‌ലൻഡിൽ ജർമൻ ബിസിനസുകാരന്റെ മൃതദേഹം വെട്ടിമുറിച്ചു ഫ്രീസറിൽ വച്ചനിലയിൽ കണ്ടെത്തി. ഒരാഴ്ച മുൻപു കാണാതായ ഹാൻസ് പീറ്റർ മാക്കിന്റെ (62) മൃതദേഹം തെക്കൻ തായ്‌ലൻഡിലെ നോങ് പ്രൂ പട്ടണത്തിലെ വീടിനുള്ളിൽ തിങ്കളാഴ്ച രാത്രിയാണു പൊലീസ് കണ്ടെത്തിയത്.

പ്രദേശത്തെ സുരക്ഷാക്യാമറകളിലെ ദൃശ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നാണു പൊലീസ് വീട് കണ്ടെത്തിയത്. തായ് വംശജയായ ഭാര്യയ്ക്കൊപ്പം വർഷങ്ങളായി തായ്‌ലൻഡിൽ താമസിക്കുന്ന മാക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലാണു പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു വലിയ തുക നഷ്ടമായതായി പൊലീസ് പറഞ്ഞു. മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

© 2025 Live Kerala News. All Rights Reserved.