നമസ്‍കാരം
ഞാൻ ജോളി നിങ്ങളുടെ ട്രെക്കിങ് സഹായത്രിക .
മഴക്കാലം അടുത്തുവരുന്ന ഈ സമയത്തു ഒന്ന് മഴ നനഞ്ഞാലെന്താ😊. മഴ നനഞ്ഞു കാട്ടി ലൂടെ നടന്നാലോ❓
ഈ ആഗ്രഹം ആണ് നമ്മൾ ഇപ്രാവശ്യം പൂർത്തീകരിക്കാൻ പോകുന്നത്. അതിനായി നമ്മൾ പോകുന്നത് കോഴിക്കോട് ജില്ലയിലെ വയലടക്കടുത്തുള്ള നമ്പികുളത്തെക്കാണ്.
ഇത് രണ്ടു പകലും ഒരു രാത്രിയും ഉൾകൊള്ളിച്ചിട്ടുള്ള പാക്കേജ് ആണ്. ട്രെക്കിനെ കുറിച്ച് പറയുക ആണെങ്കിൽ ഇതൊരു ഈസി ട്രക്ക് ആണ്. കാരണം വെറും 5km മാത്രമേ നടക്കാൻ ഉള്ളു. ഈ ചെറിയ ട്രക്ക്, നിങ്ങളെ ഭാവിലേക്കുള്ള ട്രെക്കുകൾക്കു ഒരുക്കുന്ന രീതിയിൽ ഉള്ളതാണ്. മലകളുടേടും കാടിന്റെയും ഭംഗി ആവോളം ആസ്വദിക്കാൻ ഈ ട്രക്ക് നിങ്ങളെ സഹായിക്കും. കുന്നിൻ മുകളിൽ നിന്നും നോക്കിയാൽ ബേപ്പൂർ മുതൽ പയ്യോളി വരെ ഉള്ള കടലോരം കാണാൻ പറ്റും.
താമസസ്ഥലത്തിന്റെ അടുത്ത് തന്നെ വെള്ളച്ചാട്ടവും നീന്തൽ കുളവും ഉള്ളത് കൊണ്ട് കുളിക്കാൻ ഉള്ള തയാറെടുപ്പും ആയി വരണമെന്ന് ഓർമിപ്പിക്കുന്നു.
താമസവും ഭക്ഷണവും ട്രെക്കും ബാലുശ്ശേരിയിൽ നിന്ന് റിസോർട്ടിലേക്കും തിരിച്ചും ഉള്ള യാത്രയും പാക്കേജിൽ ഉൾപ്പെടുന്നു.
ജൂലൈ 1 നു ഉച്ചക്ക് 2 മണിക്ക് ബാലുശ്ശേരി യിൽ എത്തണം. അവിടെ നിന്നും ജീപ്പിൽ താമസം സ്ഥലത്തു എത്തിക്കുന്നതാണ്.സ്വന്തം വാഹനത്തിൽ വരുന്നവർ റിസോർട്ടിൽ നിന്നും 3km അകലെ ഉള്ള കണ്ണാടിപൊയിലിൽ വാഹനം പാർക്ക് ചെയ്തിട്ട് ജീപ്പിലേക്കു മാറി കയറണം.
ഒരു ചെറിയ വിശ്രമവും ചായകുടിയും പിന്നെ വെള്ളച്ചാട്ടത്തിലെ കുളിയും കഴിഞ്ഞ ശേഷം സൂര്യസ്തമയം കാണാൻ പോകാം.തിരിച്ചു വന്നിട്ട് തീ കായലും പരിചയപ്പെടലും കുറച്ചു കളികളും രാത്രി ഭക്ഷണവും പിന്നെ ഉറക്കവും.
രണ്ടാം ദിവസം
ഇന്ന് കുറച്ചു നേരത്തെ എണീക്കണം.കാരണം 7 മണിക്ക് മല കയറാൻ തുടങ്ങണം. മലമുകളിൽ എത്തിയ ശേഷം ആണ് പ്രഭാതഭക്ഷണം കഴിക്കുക. മലമടക്കുകളുടെ ഭംഗി ആസ്വദിച്ചശേഷം ഏകദേശം 10 മണിയോടെ തിരിച്ചിറങ്ങാൻ തുടങ്ങും. താമസഥലത്തു എത്തിയാൽ പിന്നെ അടുത്ത് തന്നെ ഉള്ള നീന്തൽ കുളത്തിലേക്കു പോകാം. മനസ്സും ശരീരവും ഒന്ന് തണുത്തശേഷം ഉച്ച ഭക്ഷണവും കഴിച്ചു മടങ്ങാൻ തയാറാവാം .ജീപ്പിൽ തന്നെ ബാലുശ്ശേരിയിൽ എത്തിക്കുന്നതാണ്.
28km ആണ് ബാലുശ്ശെരിയിൽ നിന്നും കോഴിക്കോട് വരെ ഉള്ള ദൂരം.
നന്ദി